2009, മാർച്ച് 26, വ്യാഴാഴ്‌ച

ബ്ലോഗില്‍ നിന്നൊരു ഇടവേള.....

പ്രീയപ്പെട്ട ബൂലോക സുഹൃത്തുക്കളെ,



ഞാന്‍ ബ്ലോഗില്‍ നിന്നുമൊരു താല്‍ക്കാലിക ഇടവേളയെടുക്കുകയാണ്‌.....പന്ത്രണ്ടു വര്‍ഷത്തെ പ്രവാസമവസാനിപ്പിച്ച്‌ നാട്ടില്‍ സെറ്റിലാവാന്‍ തീരുമാനിച്ചു....അതിന്റെയൊരു തിരക്കിലും ത്രില്ലിലും, ബ്ലോഗുകളിലേയ്ക്ക്‌ വരാനും വായിച്ച്‌ അഭിപ്രായം പറയാനും കുറച്ചു ദിവസമായി കഴിയുന്നില്ല......എല്ലാവരും ക്ഷമിയ്ക്കണം.....



നാട്ടില്‍ ചെന്ന്‌ ഫോണ്‍- ഇന്റര്‍നെറ്റ്‌ കണക്ഷനെടുക്കാനും എല്ലാമൊന്നു സെറ്റിലാക്കാനും കുറച്ചു സമയം വേണം.....അതൊക്കെ ശരിയായാല്‍ ഞാനോടി വരും എന്റെ കുറെ കഥയില്ലാ കഥകളുമായി നിങ്ങളുടെ ബ്ലോഗുകളിലേയ്ക്ക്‌......



എല്ലാവരും എനിയ്ക്കു വേണ്ടി പ്രാര്‍ത്‌ഥിയ്ക്കുമല്ലോ.....ഇതുവരെയുള്ള സഹായ സഹകരണങ്ങള്‍ക്ക്‌, എന്റെ ബ്ലോഗുവായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കുമെല്ലാം ഹൃദയം നിറഞ്ഞ നന്ദി അറിയിയ്ക്കുന്നു....



സ്നേഹത്തോടേ മയില്‍പ്പീലി.....

27 അഭിപ്രായങ്ങൾ:

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഈ പ്രവാസം അവസാനിപ്പിക്കാന്‍ കഴിഞ്ഞ നിങ്ങള്‍ക്ക് ആദ്യം എന്റെ അഭിനന്ദനം! എല്ലാ യാത്രാ മംഗളങ്ങളും നേരുന്നു. സസ്നേഹം.....വാഴക്കോടന്‍.

ശ്രീ പറഞ്ഞു...

എല്ലാ വിധ ആശംസകളും നേരുന്നു ചേച്ചീ... :)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

എല്ലാ ആശംസകളും ..
എത്ര നാള്‍ താളുകളില്‍ മറഞ്ഞിരുന്നാലും 'മയില്‍ പീലി' അതിന്റെ എല്ലാ ഭാവങ്ങളും കാട്ടി ചിരിക്കുന്നുണ്ടാകും... പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരിക ....

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

പോയ് വരൂ, ആശീര്വാദങ്ങള്‍ :D

the man to walk with പറഞ്ഞു...

pravasam avasanikkunnath nalla vaartha..
blogil kurachu kalam undavillennanneth cheriya sankatam..
any way all the best

Typist | എഴുത്തുകാരി പറഞ്ഞു...

ഒരു ഇടവേള മാത്രമല്ലേ, പോയിട്ടുവരൂ, പുതിയ വിശേഷങ്ങളുമായി.

വരവൂരാൻ പറഞ്ഞു...

ആശംസകൾ, നിറയെ വർണ്ണങ്ങളൊടെ തിരിച്ചു വരിക

നരിക്കുന്നൻ പറഞ്ഞു...

പോയി പുതിയ വിശേഷങ്ങളുമായി പുതിയ നാട്ടറിവുകളുമായി ബൂലോഗത്തേക്ക് വരൂ...

പ്രവാസം അവസാനിക്കാൻ കഴിഞ്ഞ താങ്കൾക്ക് എന്റെ അഭിനന്ദനം അറിയിക്കുന്നു. എല്ലാവിധ മംഗളാശംസകളും നേരുന്നു.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ബ്ലോഗ്ഗിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത് ,സന്തോഷമായി അടിച്ചു പൊളിച്ച്, കുറേ നാൾ കഴിയുമ്പോൾ കൂടുതൽ അനുഭവങ്ങളുമായി തിരിച്ചു വരൂ..ആശംസകൾ

smitha adharsh പറഞ്ഞു...

ഈശ്വരാ..!!
ഭാഗ്യവതീ...
നാട്ടില്‍ പോയി താമസം തുടങ്ങാന്‍ പോകുന്നു അല്ലെ?
ഹ്മം..എന്തേലും കാണിക്ക്?
അസൂയ വന്നാല്‍ ഞാന്‍ എന്തെങ്കിലും പറഞ്ഞു പോകും..
വേഗം എല്ലാം ശരിയായി ബൂലോകത്തേയ്ക്ക് തിരിച്ചു വരൂ..

പാറുക്കുട്ടി പറഞ്ഞു...

ആഹാ, സന്തോഷവാർത്തയാണല്ലോ. നാട്ടിൽ സെറ്റിലായിട്ട് വീണ്ടും കാണാം. എനിക്കെന്നാണോ ഇനി നാട്ടിൽ സെറ്റിലാവാൻ കഴിയുക.

ജ്വാല പറഞ്ഞു...

ആശംസകള്‍..
വേഗം ബൂലോകത്തു വരണം..

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

:):)

Unknown പറഞ്ഞു...

Come back soon...

ശ്രീഇടമൺ പറഞ്ഞു...

വേഗം വരണേ...

:)

വരവൂരാൻ പറഞ്ഞു...

കാണുന്നിലല്ലോ.. കഴിഞ്ഞില്ലേ.. തിരക്കുകൾ.. നന്മകളൊടെ

Sandhya പറഞ്ഞു...

പോയിട്ടു വേഗം വരൂ മയില്‍പ്പീലി...

ഈ യാത്രയും തിരിച്ചുപോക്കും നല്ലതിനാവട്ടേയെന്ന ആശംസകള്‍

- സന്ധ്യ

റോസാപ്പൂക്കള്‍ പറഞ്ഞു...

ആശംസകള്‍....പുതിയ കഥകള്‍ക്കായി കാത്തിരിക്കുന്നു

poor-me/പാവം-ഞാന്‍ പറഞ്ഞു...

and where are you?

poor-me/പാവം-ഞാന്‍ പറഞ്ഞു...

and where are you?

വിജയലക്ഷ്മി പറഞ്ഞു...

നാട്ടില്‍ സെറ്റില്‍ ചെയ്തതിനു ശേഷം , നല്ല കുറെ ആശയങ്ങളുമായി ബ്ലോഗില്‍ സജീവമാകൂ മോളെ ..

വരവൂരാൻ പറഞ്ഞു...

എവിടെയാണു കുറെ നാളായല്ലോ ...സുഖമല്ലേ...തിരക്കുകൾ തീർന്നില്ലേ

Sureshkumar Punjhayil പറഞ്ഞു...

Puthiya karuthumayethunnathu Kathirikkunnu... Ashamsakalode... Bhavukangalode...!

തൃശൂര്‍കാരന്‍ ..... പറഞ്ഞു...

"തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും....", പൂര്‍വാധികം ശക്തിയോടെ അടുത്ത ബ്ലോഗുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു....

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു...

വിഷ് യു ഗുഡ് ലക്ക്

ജെ പി അങ്കിള്‍

VEERU പറഞ്ഞു...

എന്നിട്ടെവിടെ???

Bijoy പറഞ്ഞു...

Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://mayilppeeli-entelokam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus